ഉറക്കം കണ്ടാലറിയാം നിങ്ങള്‍ക്കുള്ള രോഗം; ഇനി ശീലമാക്കാം രോഗം മാറാനുള്ള ഉറക്കം........
നാം ഉറങ്ങുന്ന രീതി നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആരോഗ്യത്തിനു ഗുണകരമാകുന്ന തരത്തില്‍ നമ്മുടെ ഉറക്കത്തിന്റെ ശൈലിയും പോസിഷനും മാറ്റാവുന്നതാണ്. ഉദാഹരണത്തിന്, ഇടതുവശം ചേര്‍ന്നു കിടന്നാല്‍ ദുസ്വപ്നം കാണാന്‍ സാധ്യതയേറെയാണ്. ഉറക്കത്തിന്റെ സ്വഭാവം കാണുമ്പോള്‍ അയാള്‍ക്ക് അകാലവാര്‍ധക്യം സംഭവിക്കുമോയെന്ന് ഊഹിക്കാമത്രേ. ഒരാള്‍ക്കു അല്‍ഷൈമേഴ്സ് രോഗമുണ്ടാകുമോയെന്ന് ഉറക്കം കണ്ടാലറിയാമത്രേ. ഉറക്കത്തിന്റെ ഓരോ ശൈലിയും പരിശോധിക്കാം ഇടതു തിരിഞ്ഞു കിടക്കുന്നതിന്റെ ഗുണദോഷങ്ങള്‍ ആദ്യം നോക്കാം. ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 20 ശതമാനം ബ്രിട്ടീഷുകാരും നെഞ്ചെരിച്ചില്‍ രോഗമനുഭവിക്കുന്നവരാണ്. ഇടതുവശം ചേര്‍ന്നുകിടന്നപ്പോള്‍ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി കണ്ടു. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായില്ല. രാത്രി സമയത്താണു കൂടുതല്‍ പേര്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. നാം ഇടതു ചേര്‍ന്നു കിടക്കുമ്പോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ ആ വശത്തേക്കു ചരിയുകയും ഉദരത്തില്‍നിന്നുള്ള ആസിഡ് അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ്...