ഉറക്കം കണ്ടാലറിയാം നിങ്ങള്‍ക്കുള്ള രോഗം; ഇനി ശീലമാക്കാം രോഗം മാറാനുള്ള ഉറക്കം........




നാം ഉറങ്ങുന്ന രീതി നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആരോഗ്യത്തിനു ഗുണകരമാകുന്ന തരത്തില്‍ നമ്മുടെ ഉറക്കത്തിന്റെ ശൈലിയും പോസിഷനും മാറ്റാവുന്നതാണ്.

ഉദാഹരണത്തിന്, ഇടതുവശം ചേര്‍ന്നു കിടന്നാല്‍ ദുസ്വപ്നം കാണാന്‍ സാധ്യതയേറെയാണ്. ഉറക്കത്തിന്റെ സ്വഭാവം കാണുമ്പോള്‍ അയാള്‍ക്ക് അകാലവാര്‍ധക്യം സംഭവിക്കുമോയെന്ന് ഊഹിക്കാമത്രേ. ഒരാള്‍ക്കു അല്‍ഷൈമേഴ്സ് രോഗമുണ്ടാകുമോയെന്ന് ഉറക്കം കണ്ടാലറിയാമത്രേ.

ഉറക്കത്തിന്റെ ഓരോ ശൈലിയും പരിശോധിക്കാം

ഇടതു തിരിഞ്ഞു കിടക്കുന്നതിന്റെ ഗുണദോഷങ്ങള്‍ ആദ്യം നോക്കാം.
ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 20 ശതമാനം ബ്രിട്ടീഷുകാരും നെഞ്ചെരിച്ചില്‍ രോഗമനുഭവിക്കുന്നവരാണ്. ഇടതുവശം ചേര്‍ന്നുകിടന്നപ്പോള്‍ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി കണ്ടു. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായില്ല. രാത്രി സമയത്താണു കൂടുതല്‍ പേര്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. നാം ഇടതു ചേര്‍ന്നു കിടക്കുമ്പോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ ആ വശത്തേക്കു ചരിയുകയും ഉദരത്തില്‍നിന്നുള്ള ആസിഡ് അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ് നെഞ്ചെരിച്ചില്‍ കുറയുന്നതെന്ന് ബാബിലോണ്ഹെല്‍ത്. കോം എന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി വെബ്സൈറ്റില്‍ ഡോ മാത്യു നോബിള്‍ രേഖപ്പെടുത്തുന്നു.

എന്നാല്‍ ഇടതുവശം ചേര്‍ത്തുകിടക്കുന്ന 40.9 പേര്‍ക്കു രാത്രിയില്‍ ദുസ്വപ്നങ്ങളുണ്ടാകുന്നെന്നു തുര്‍ക്കിയിലെ യുസുന്‍കു യില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. വലതു വശം ചേര്‍ന്നു കിടക്കുന്ന 14.6 ശതമാനം പേര്‍ക്കു മാത്രമേ ദുസ്വപ്നങ്ങളുണ്ടാകുന്നുള്ളൂ.

പുറകു ചേര്‍ന്നു കിടക്കുന്നവര്‍
അതായതു മലര്‍ന്നു കിടക്കുന്നവര്‍ക്ക് പുറംവേദന വരാനുള്ള സാധ്യത കുറവാണ്. തലയുടെ ഭാഗത്തോ കാല്‍മുട്ടിന്റെ ഭാഗത്തോ തലയിണ വച്ചു കിടക്കുന്നവര്‍ക്കു പുറംവേദന കുറയുന്നതായി കാണാം. നമ്മുടെ നട്ടെല്ലിന്റെ പൊസിഷന്‍ ശരിയായി സൂക്ഷിക്കാനാണ് തലയിണ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്കു താരതമ്യേന ശാന്തമായ ഉറക്കം കിട്ടുന്നുണ്ടെന്നു ലണ്ടനിലെ ഹോപ് ഓസ്റ്റിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്നു.

കൂടാതെ നിങ്ങളുടെ മുഖം തലയിണയില്‍ അമരാത്തതിനാല്‍ മുഖത്തു പാടുകളോ ചുളിവുകളോ വീഴുന്നില്ല, ആറുമണിക്കൂര്‍ നേരമെങ്കിലും. തലയിണയില്‍ മുഖമമര്‍ത്തിക്കിടന്നാല്‍ മുഖം വിയര്‍ക്കാനും കുരുക്കളുണ്ടാകാനും സാധ്യതയുണ്ട്.

എന്നാല്‍ ഈ പൊസിഷന്‍ കൊണ്ടു ദോഷങ്ങളുമുണ്ട്. കൂര്‍ക്കം വലിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസതടസമുണ്ടാകുന്ന( ആപ്നിയ) അസുഖത്തിനും സാധ്യതയുണ്ടാക്കും. ഇതു പകല്‍സമയത്തെ മയക്കത്തിനും അമിതരക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും വിഷാദരോഗത്തിനും കാരണമാകാറുണ്ട്.

മലര്‍ന്നു കിടക്കുമ്പോള്‍ നമ്മുടെ നാവ് പുറകിലേക്ക്, തൊണ്ടയിലേക്കു മലര്‍ക്കുന്നു. ഇതുമൂലം നമ്മുടെ ശ്വാസം സ്വതന്ത്രമായി പോകാനാവാതെ തടസമുണ്ടാക്കുന്നു.

Comments

Popular posts from this blog

നിസാരമെന്ന് തോന്നാം, പക്ഷെ സൂക്ഷിക്കുക: ഈ 16 ലക്ഷണങ്ങള്‍ ക്യാന്‍സറിന്റേതാകാം..............

വിവാഹത്തിന് മുന്‍പ് മനു എന്ന പയ്യനുമായി പാര്‍വ്വതി പ്രണയത്തിലായിരുന്നു. ഒരുദിവസം രാത്രി വീട്ടിലെത്തിയ മനുവിനെ................