ആഷസ് അഞ്ചാം ടെസ്റ്റ് ; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍..............

.

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്ന ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ട്, ഡേവിഡ് മിലന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ആദ്യ ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍ എത്തിയത്.അലസ്റ്റെയര്‍ കുക്ക് (104 പന്തില്‍ 39), മാര്‍ക് സ്റ്റോണ്‍മാന്‍ (24 പന്തില്‍ 24), ജെയിംസ് വിന്‍സ് (54 പന്തില്‍ 25), ക്യാപ്റ്റന്‍ ജോറൂട്ട് (141 പന്തില്‍ 83), ജോണി ബെയര്‍സ്റ്റോ (ഏഴ് പന്തില്‍ അഞ്ച്) എന്നിവരാണ് പുറത്തായ താരങ്ങള്‍.

കഴിഞ്ഞ മല്‍സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണര്‍ അലസ്റ്റെയര്‍ കുക്ക് തിളങ്ങാനാകാതെ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായിട്ടുണ്ട്. ഹേസല്‍ വുഡിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് കുക്ക് പുറത്തായത്.ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടുവിക്കറ്റു വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് ഒരു വിക്കറ്റ് സ്വന്തമാക്കി.


Comments

Popular posts from this blog

ഉറക്കം കണ്ടാലറിയാം നിങ്ങള്‍ക്കുള്ള രോഗം; ഇനി ശീലമാക്കാം രോഗം മാറാനുള്ള ഉറക്കം........

നിസാരമെന്ന് തോന്നാം, പക്ഷെ സൂക്ഷിക്കുക: ഈ 16 ലക്ഷണങ്ങള്‍ ക്യാന്‍സറിന്റേതാകാം..............

വിവാഹത്തിന് മുന്‍പ് മനു എന്ന പയ്യനുമായി പാര്‍വ്വതി പ്രണയത്തിലായിരുന്നു. ഒരുദിവസം രാത്രി വീട്ടിലെത്തിയ മനുവിനെ................