വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് ഈ പ്രായത്തിലുള്ള സ്ത്രീകളെന്ന് റിപ്പോര്‍ട്ട്!!!!!!!!!!!!!!!!!!!!!!!
നമ്മുടെ നാട്ടില്‍ സ്ത്രീ ആയാലും പുരുഷന്‍ ആയാലും ഒന്നുറക്കെ പറയാന്‍ പോലും ഭയപ്പെട്ടിരുന്ന കുറച്ച് വാക്കുകള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് വിവാഹേതര ബന്ധങ്ങള്‍ എന്ന വാക്ക്. എന്നാല്‍ കാലം മാറുമ്പോള്‍ കോലവും മാറും എന്ന് പറയുന്നത് പോലെ ഇതിനൊക്കെ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ഒരു പ്രശ്‌നവും ഇല്ല എന്ന് കരുതുന്ന പല കുടുംബങ്ങളില്‍ നിന്ന് പോലും ഇത്തരം ബന്ധങ്ങളുടെ വാര്‍ത്തകള്‍ പുറത്തേക്ക് എത്തുമ്പോള്‍ ഇതിനൊക്കെ എന്താണ് കാരണം എന്നാലോചിക്കാത്തവരായി ആരും ഉണ്ടാകില്ല.
എന്നാല്‍ ഇതില്‍ കൂടുതലായും ഞെട്ടല്‍ ഉളവാക്കുന്ന ഒരു വസ്തുത വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നതില്‍ പുരുഷന്മാരെക്കാള്‍ മുഖ്യപങ്ക് വഹിക്കുന്നത് സ്ത്രീകള്‍ ആണെന്നുള്ളത് ആണ്. ഡേറ്റിംഗ് സൈറ്റായ ഗ്ലീഡന്‍ ഡോട്ട് കോം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ നടത്തിയ സര്‍വേ അനുസരിച്ച് വിവാഹേതര പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍കയ്യെടുക്കുന്നത് പുരുഷന്മാരിലും അധികം സ്ത്രീകള്‍ തന്നെയാണ്. ഇന്ത്യക്കാരായ 3512 പുരുഷന്മാരെയും 3121 സ്ത്രീകളെയുമാണ് ഗ്‌ളീഡന്‍ ഡോട്ട് കോം സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
മൂന്നിലൊന്ന് വിവാഹേതരബന്ധങ്ങളിലും മുന്‍കയ്യെടുക്കുന്നത് സ്ത്രീകളായിരിക്കും എന്നും
പുതിയ ബന്ധങ്ങള്‍ അന്വേഷിക്കുന്നവരില്‍ ഭൂരിപക്ഷവും 34നും 49നും ഇടയില്‍ പ്രായമുള്ളവരായിരിക്കും എന്നും ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ പ്രവണതയാണ് കണ്ടുവരുന്നത് എന്നും ആണ് ഈ സര്‍വേയുടെ പ്രധാന നിഗമനങ്ങള്‍. വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന 88 ശതമാനം ആളുകളും ഇത്തരം ബന്ധങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ ആണ്.
ബാക്കിയുള്ളവരില്‍ 8 ശതമാനം ആളുകള്‍ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇത്തരം ബന്ധങ്ങളെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കി വരുന്ന നാല് ശതമാനം ആളുകള്‍ മാത്രമാണ് ഇത്തരം ബന്ധം വീട്ടുകരില്‍ നിന്നും മറച്ച് വയ്ക്കാത്തവരായി ഉള്ളത്. കൂടാതെ ഈ സര്‍വേയില്‍ പങ്കെടുത്ത പകുതിയലധികം ആളുകള്‍ക്കും വിവാഹേതര ബന്ധത്തില്‍ യാതൊരു കുറ്റബോധവുമില്ലാത്തവര്‍ ആണെന്നുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആയി മാറി. മാത്രമല്ല ലൈംഗിക ബന്ധങ്ങളിലെ ശാരീരികതൃപ്തികുറവ് ആണ് ഇത്തരം ബന്ധങ്ങള്‍ തേടിപ്പോകാന്‍ കാരണം എന്നും ഇവര്‍ സര്‍വ്വേയില്‍ തുറന്നുസമ്മതിച്ചു.
ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായുള്ള അടുപ്പം മറ്റ് ബന്ധങ്ങളിലേക്ക് തങ്ങളെ പ്രേരിപ്പിക്കുന്നതിന് കാരണം ആകുന്നു എന്ന് സ്ത്രീകള്‍ തുറന്നുപറയുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ശാരീരികം എന്ന വാക്കിനുമപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഭര്‍ത്താക്കന്മാരായ പുരുഷന്മാര്‍ അന്യസ്ത്രീകളുമായി ശാരീരിക അടുപ്പം സൂക്ഷിക്കുന്നതിലും ഭാര്യമാരെ വേദനിപ്പിക്കുന്നത് അവര്‍ക്കിടയില്‍ രൂപപ്പെടുന്ന മാനസിക അടുപ്പം ആണെന്നും സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു..

Comments
Post a Comment